ന​രു​വാ​മൂ​ട്: കു​ള​ങ്ങ​ര​കോ​ണം സ്റ്റേ​ഡി​യ​ത്തി​ന്‍റെ മ​തി​ൽ മ​ഴ​യി​ൽ ത​ക​ർ​ന്നു
Tuesday, October 19, 2021 10:54 PM IST
നേ​മം: പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ന​രു​വാ​മൂ​ട് കു​ള​ങ്ങ​ര​കോ​ണം സ്റ്റേ​ഡി​യ​ത്തി​ന്‍റെ ചു​റ്റു​മ​തി​ലും അ​ടി​ത്ത​റ​യും മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണു. കു​ള​ങ്ങ​ര കോ​ണ​ത്ത് ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി നി​ന്നു​ള്ള 49.5 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ന്നു വ​ന്ന കെ.​ജി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ സ്മാ​ര​ക സ്റ്റേ​ഡി​യ​മാ​ണ് മ​ഴ​യ​ത്ത് ത​ക​ർ​ന്ന​ത്. ഇ​ത്ര​യും തു​ക​യു​ടെ നി​ർ​മാ​ണം ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ഴ​യ​ത്ത് സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന​ത്. പ​ഴ​യ ചു​റ്റു​മ​തി​ലും ഇ​രി​പ്പി​ട​വും മോ​ടി​പി​ടി​പ്പി​ക്കാ​നും സി​ന്ത​റ്റി​ക് ട്രാ​ക്ക്‌ നി​ർ​മി​ക്കു​ന്ന​തി​നും ഹൈ​മാ​സ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​ണ് തു​ക​വ​ക​യി​രു​ത്തി​യ​ത്. ബ​ല​ക്ഷ​യ​മു​ള്ള മ​തി​ലി​നോ​ട് ചേ​ർ​ന്ന് മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ​തും വെ​ള്ളം ഒ​ഴു​കി പോ​കു​ന്ന​തി​ന് സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തു​മാ​ണ് ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​ക്ഷേ​പി​ക്കു​ന്നു. സ്റ്റേ​ഡി​യം ത​ക​ർ​ന്ന​തോ​ടെ ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചും ഫ​ണ്ട് വി​നി​യോ​ഗ​ത്തി​നു​മെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​രു​വാ​മൂ​ട് ജോ​യി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​രു​വാ​മൂ​ട് രാ​മ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​അ​മ്പി​ളി, കു​ള​ങ്ങ​ര​കോ​ണം വി​ജ​യ​ൻ, ബി. ​ജോ​യ്, ഷി​ബു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.