മ​ണ്ണ​ന്ത​ല പ​ള്ളി​യി​ൽ വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Wednesday, October 20, 2021 10:54 PM IST
മ​ണ്ണ​ന്ത​ല: മ​ണ്ണ​ന്ത​ല വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തിരുനാ​ളാ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റി. 24 ന് ​തിരുനാ​ൾ സമാപിക്കും. 23 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​, വൈ​കുന്നേരം 5.30ന ് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, നൊ​വേ​ന, ന​വീ​ക​ര​ണ ധ്യാ​നം എ​ന്നി​വ ന​ട​ക്കും. 23 ന് ​വൈ​കുന്നേരം ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം ന​ട​ത്തും.
സ​മാ​പ​ന ദി​വ​സ​മാ​യ 24 ന് ​വൈ​കുന്നേരം നാ​ലി​ന് പു​ത്തൂ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ മ​ക്കാ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക ്സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും. തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം ദൈ​വാ​ല​യ അ​ങ്ക​ണ​ത്തി​ലെ കു​രി​ശു​മ​ല​യി​ലൂ​ടെ ന​ട​ത്തും.