കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, October 24, 2021 11:36 PM IST
നെ​ടു​മ​ങ്ങാ​ട് : കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ര​മ​ന​യി​ൽ ക​ണ്ടെ​ത്തി.​ആ​ര്യ​നാ​ട് മീ​നാ​ങ്ക​ൽ ഇ​രി​ഞ്ച​ൽ കോ​ള​നി​യി​ൽ സ​ന്ധ്യാ ഭ​വ​നി​ൽ ദേ​വ​കി​യു​ടെ (75) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആ​ര്യ​നാ​ട് തോ​ളൂ​ർ ക​ര​മ​ന​യാ​റി​ന്‍റെ ക​ട​വി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​രു​ന്ന് വാ​ങ്ങാ​ൻ പോ​യ ദേ​വ​കി തി​രി​ച്ചു​വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ആ​ര്യ​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ഇ​ന്ന​ലെ നാ​ട്ടു​കാ​രാ​ണ് ആ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി.