പീ​ഡ​നം:​മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, October 26, 2021 11:10 PM IST
വി​തു​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ വി​തു​ര​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​അ​ഗ്രി​ഫാം കു​ണ്ട​ളാം​കു​ഴി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​മൃ​ത​ലാ​ൽ (19), ക​ല്ലാ​ർ കൊ​ങ്ങ മ​രു​തും​മൂ​ട്ടി​ൽ ശ​ര​ണ്യ വി​ലാ​സ​ത്തി​ൽ ശി​വ​ജി​ത്ത് (22), വി​നോ​ബ​നി​കേ​ത​ൻ അ​രു​വി​ക്ക​ര​ക്കോ​ണം അ​പ​ർ​ണ വി​ലാ​സ​ത്തി​ൽ സാ​ജു​ക്കു​ട്ട​ൻ (54) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.16​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലാ​ണ് അ​മൃ​ത​ലാ​ൽ അ​റ​സ്റ്റി​ലാ​യ​ത്. 17കാ​രി​ക്കു​നേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ​തി​യ കേ​സി​ലാ​ണ് ശി​വ​ജി​ത്തും സാ​ജു​ക്കു​ട്ട​നും പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി രാ​ജ്പ്ര​സാ​ദ്, വി​തു​ര ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ജി​ത്ത്, എ​സ്ഐ എ​സ്.​എ​ൽ. സു​ധീ​ഷ്, ജി​എ​സ്ഐ സ​തി​കു​മാ​ർ, സ​ജു, പ​ത്മ​രാ​ജ്, പ്ര​ദീ​പ്, ര​ജി​ത്ത്, ഹാ​ഷിം, സി​ന്ധു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.