പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം; മൂ​ന്നു പേ​ർ​ക്ക് ക​ടി​യേ​റ്റു
Sunday, November 21, 2021 11:33 PM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴി​ൽ പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് ക​ടി​യേ​റ്റു. 10 ഓ​ളം നാ​യ്ക്ക​ളും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. ഗോ​വി​ന്ദ​മം​ഗ​ലം പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ പു​ഷ്പ​കു​മാ​ർ (52), പെ​രു​മ​ന ക​ട്ട​റ​ക്കു​ഴി സ്വ​ദേ​ശി സെ​ലി​ൻ (18), അ​രു​വാ​ക്കോ​ട് സ്വ​ദേ​ശി വി​നോ​ദ് (32) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് പെ​ട്രോ​ൾ പ​മ്പി​ൽ​വ​ച്ചാ​ണ് പു​ഷ്പ​കു​മാ​റി​ന്‍റെ കൈ​യി​ൽ പേ​പ്പ​ട്ടി​ക​ടി​ച്ച​ത്. വീ​ടി​നു​ള്ളി​ൽ എ​ത്തി​യാ​ണ് പ​ട്ടി സെ​ലി​നെ ക​ടി​ച്ച​ത്. ഊ​രൂ​ട്ട​മ്പ​ലം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ റേ​ഡി​യോ പാ​ർ​ക്കി​നു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ത്തോ​ളം തെ​രു​വു​നാ​യ്ക്ക​ൾ​ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു.
സ​മീ​പ​ത്തെ കു​ള​ത്തി​ൽ നി​ന്ന് വെ​ള്ളം കു​ടി​ച്ച് ക​യ​റി​യ പ​ട്ടി ക​രി​ങ്ക​ല്ലു​ക​ളി​ൽ ക​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് സം​ശ​യ​മാ​യ​ത്. അ​തി​നി​ടെ ഗോ​വി​ന്ദ​മം​ഗ​ല​ത്ത് അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലെ മു​പ്പ​തോ​ളം കോ​ഴി​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് നാ​ട്ടു​കാ​രി​ൽ പ​രി​ഭ്രാ​ന്തി​യു​ള​വാ​ക്കി.
പേ​പ്പ​ട്ടി​യു​ടെ ക​ടി​യി​ൽ പ​രി​ക്കേ​റ്റ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി, നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ആ​ശു​പ​ത്രി, കാ​ട്ടാ​ക്ക​ട ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​കു​റ്റി​ച്ച​ൽ ജം​ഗ്ഷ​നി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ര​ണ്ടു പേ​രെ ക​ടി​ച്ചി​രു​ന്നു.