മം​ഗ​ല​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡി​ഐ​ജി​യു​ടെ പ​രി​ശോ​ധ​ന
Friday, November 26, 2021 11:19 PM IST
മം​ഗ​ല​പു​രം: യു​വാ​വി​നെ മ​ർ​ദി​ച്ച പ്ര​തി​യ്ക്ക് സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ മം​ഗ​ല​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡി​ഐ​ജിയു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം സ്റ്റേ​ഷ​നി​ലെ​ത്തി.
പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി​യാ​യ അ​ന​സി​ന് ഞാ​യ​റാ​ഴ്ച രാ​ത്രി മ​ർ​ദ​ന​മേ​റ്റ കേ​സി​ൽ പ്ര​തി മ​സ്താ​ൻ​മു​ക്ക് സ്വ​ദേ​ശി ഫൈ​സ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു. അ​ന​സ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ ക​ണി​യാ​പു​രം മ​സ്താ​ൻ​മു​ക്ക് ജം​ഗ്ഷ​നി​ൽ വ​ച്ച് ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​ൻ വൈ​കി​യ​തും പ്ര​തി​യെ പി​ടി​കൂ​ടി സ്റ്റേ​ഷ​ൻ​ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​തും വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഡിഐജി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.