വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ക​ള​ക്ട​റേ​റ്റി​ല്‍ യോഗം ചേർന്നു
Monday, November 29, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ന​സം​ര​ക്ഷ​ണ​ത്തി​ല്‍ ത​ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ​ലി​യൊ​രു പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. എം​എ​ല്‍​എ​മാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും വ​നം​റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ന​മേ​ഖ​ല​ക​ളോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ച് അ​വ​യെ വെ​ടി​വെ​ച്ചു​കൊ​ല്ലു​ന്ന​തി​ന് പ്ര​ദേ​ശ​ത്ത് തോ​ക്ക് ലൈ​സ​ന്‍​സു​ള്ള​വ​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്ക​ണം. ഈ ​വി​വ​രം റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​റെ അ​റി​യി​ക്ക​ണം. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന സോ​ളാ​ര്‍ ഫെ​ന്‍​സി​ങ്ങി​ന്‍റെ​യും കി​ട​ങ്ങു​ക​ളു​ടെ​യും സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്നും ഇ​തി​നാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​എ​ഡി​എം ഇ.​മു​ഹ​മ്മ​ദ് സ​ഫീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ ജി.​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ, ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് സ​തേ​ണ്‍​സ​ര്‍​ക്കി​ള്‍ (കൊ​ല്ലം) സ​ഞ്ജ​യ​ന്‍ കു​മാ​ര്‍, ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍, ആ​ര്‍​ഡി​ഒ​മാ​ര്‍, വ​നം​റ​വ​ന്യൂ വ​കു​പ്പി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഐ.​റ്റി.​ഡി.​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.