ജ​നജാ​ഗ്ര​താ കാ​മ്പ​യി​ൻ : ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി
Tuesday, November 30, 2021 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വി​ല​ക്ക​യ​റ്റ​ത്തി​നും, നാ​ണ്യ​പ്പെ​രു​പ്പ​ത്തി​നു​മെ​തി​രെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി നാ​ല്,അ​ഞ്ച് തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന ജ​ന ജാ​ഗ്ര​താ കാ​മ്പ​യി​ൻ പ​ദ​യാ​ത്ര​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു. ഡി​സി​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. ശ്രീ​കു​മാ​ർ, ജി.​എ​സ്. ബാ​ബു, ജി. ​സു​ബോ​ധ​ൻ, ട്ര​ഷ​റ​ർ വി .​പ്ര​താ​പ​ച​ന്ദ്ര​ൻ നാ​യ​ർ, മു​ൻ മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ , കൈ​മ​നം പ്ര​ഭാ​ക​ര​ൻ, ചെ​മ്പ​ഴ​ന്തി അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.