വി​ല്യം ഡി​ക്രൂ​സ് അ​വാ​ർ​ഡ് സി.​വി.​പ്രേം കു​മാ​റി​ന്
Tuesday, November 30, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ട​ക ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന വി​ല്യം ഡി​ക്രൂ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി സൗ​പ​ർ​ണി​ക തീ​രം സോ​ഷ്യോ ക​ൾ​ച​റ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ വി​ല്യം ഡി​ക്രൂ​സ് അ​വാ​ർ​ഡ് ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും സം​വി​ധാ​യ​ക​നു​മാ​യ സി.​വി.​പ്രേം കു​മാ​റി​ന്.
15,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശി​ൽ​പി ശൈ​ലി രാ​ധാ​കൃ​ഷ്ണ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം മൂ​ന്നി​ന് പ്ര​സ്ക്ല​ബ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു സ​മ്മാ​നി​ക്കു​മെ​ന്ന് സൗ​പ​ർ​ണി​ക തീ​രം പ്ര​സി​ഡ​ന്‍റ് സൗ​പ​ർ​ണി​ക ബെ​ന​ഡി​ക്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റാ​ൾ​ഡ് ജോ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.