റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ഇ​നി വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ
Wednesday, December 1, 2021 11:24 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സൈ​ജു നാ​ഥ് നി​ർ​വ​ഹി​ച്ചു.​മം​ഗ​ലാ​പു​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ൺ​ട്രോ​ൾ റൂ​മാ​ണ് വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​യ്ക്ക് മാ​റ്റി​യ​ത്.​പാ​റ​ശാ​ല മു​ത​ൽ കി​ളി​മാ​നൂ​ർ വ​രെ​യു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ നി​യ​ന്ത്ര​ണം ഇ​നി മു​ത​ൽ വെ​ഞ്ഞാ​റ​മൂ​ട്ടി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. 38 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും ര​ണ്ട് കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നും ചേ​ർ​ത്ത് 40 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​ണ് ജി​ല്ല​യി​ലെ റൂ​റ​ൽ ക​ൺ​ട്രോ​ൾ റൂം ​വെ​ഞ്ഞാ​റ​മൂ​ട് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ അ​ധീ​ന​ത​യി​ൽ എ​ട്ട് സി​ആ​ർ​വി വെ​ഹി​ക്കി​ൾ, നാ​ല് ഹൈ​വേ പ​ട്രോ​ൾ,മൂ​ന്ന് പി​ങ്ക് പോ​ലീ​സ്,മൂ​ന്ന് സേ​ഫ് ക​ൺ​ട്രോ​ൾ വെ​ഹി​ക്കി​ൾ​സ്,ഒ​രു ഇ​ന്‍റ​ർ സെ​പ്റ്റ​ർ വെ​ഹി​ക്കി​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും. സ​ബ്ഇ​ൻ​സ്പെ​ക്ട​ർ എ.​ജെ. അ​മൃ​ത് സിം​ഗ് നാ​യ​കം, പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​ഇ​ൻ​ചാ​ർ​ജ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി, എ​എ​സ്ഐ പ്ര​സാ​ദ്, വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.