മ​ണ​ച്ചാ​ല വ​ന​ത്തി​ൽ വൈ​ഡൂ​ര്യ ഖ​ന​നം : സി​സി​എ​ഫ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, December 7, 2021 11:17 PM IST
പാ​ലോ​ട് : മ​ണ​ച്ചാ​ല ഉ​ൾ​വ​ന​ത്തി​ൽ വൈ​ഡൂ​ര്യ ഖ​ന​നം ന​ട​ക്കു​ന്നു​വെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഒാ​ഫ് ഫോ​റ​സ്റ്റ് (സി​സി​എ​ഫി​ന്‍റെ ) നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഖ​ന​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ​മ്പ് സെ​റ്റ് അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്.
പ്ര​തി​ക​ളെ കു​റി​ച്ച് വി​വ​രം കി​ട്ടി​യി​ട്ടി​ല്ല. ക​ല്ലാ​ർ സെ​ക്‌​ഷ​നി​ലെ മ​ണ​ച്ചാ​ല​യി​ൽ വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​ർ​ക്കു​ള്ള ക്യാ​മ്പ് ഷെ​ഡി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു ഖ​ന​നം ന​ട​ന്ന​ത്.
മൂ​ന്നാ​ഴ്ച​യോ​ളം സം​ഘം ഇ​വി​ടെ ത​മ്പ​ടി​ച്ചാ​ണ് ഖ​ന​നം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച വി​വ​രം.15 അ​ടി താ​ഴ്ച​യി​ൽ നി​ന്നും വൈ​ഡൂ​ര്യം ല​ഭി​ച്ചു എ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​വി​ടെ ഖ​ന​നം ന​ട​ത്തി​യ​തി​ന് ഭ​ര​ത​ന്നൂ​ർ സ്വ​ദേ​ശി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​സം​ഘ​ത്തി​ലെ ചി​ല​രെ സം​ശ​യി​ക്കു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ല്ലാ​ർ സെ​ക്ഷ​നി​ൽ നി​ന്നും ഇ​തു​പോ​ലെ നാ​ല് ത​വ​ണ ഖ​ന​നം ന​ട​ന്നി​ട്ടു​ണ്ട്.
ബ്രൈ​മൂ​ർ മേ​ഖ​ല​യി​ലെ ഉ​ൾ​വ​ന പ്ര​ദേ​ശ​മാ​ണ് മ​ണ​ച്ചാ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ് . മ​ഴ സ്ഥി​ര​മാ​യി പെ​യ്തി​രു​ന്ന​തി​നാ​ലും മ​ണ്ണി​ടി​ച്ചി​ൽ ശ​ക്ത​മാ​യ​തി​നാ​ലും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കു​റ​വാ​യി​രു​ന്നു. ക​ല്ലാ​ർ വ​ഴി​യാ​ണ് സാ​ധാ​ര​ണ​യാ​ത്ര​യെ​ങ്കി​ലും ഖ​ന​ന​ത്തി​നാ​യ് എ​ത്തി​യ​ത് ബ്രൈ​മൂ​ർ മ​ല​ക​യ​റി​യെ​ന്നാ​ണ് ര​ഹ​സ്യ​വി​വ​രം. മ​ണ​ച്ചാ​ല​യി​ലെ തോ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തെ പാ​റ​യാ​ണ് ഖ​ന​ന​ത്തി​നാ​യ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഖ​ന​ന​ത്തി​ന് എ​ത്തി​യ സം​ഘം മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യി​രു​ന്ന​താ​യും സം​ശ​യം ഉ​ണ്ട്. കൂ​ടാ​തെ വാ​മ​ന​പു​രം ന​ദി​യി​ലെ ചി​ല മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ഴും ര​ഹ​സ്യ​മാ​യി ഖ​ന​നം ന​ട​ത്തു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. കൊ​ല്ലം സി​സി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.