പ​ന​വൂ​ര്‍-​മൂ​ന്നാ​ന​ക്കു​ഴി റോ​ഡ് നി​ർ​മാ​ണം ഇ​ഴ​യു​ന്നു
Tuesday, December 7, 2021 11:48 PM IST
നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​ര്‍ - മൂ​ന്നാ​ന​ക്കു​ഴി റോ​ഡ് നി​ര്‍​മാ​ണം ഇ​ഴ​യു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. മൂ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വി​ട്ട് ന​വീ​ക​രി​ക്കു​ന്ന റോ​ഡ് നി​ര്‍​മാ​ണം ര​ണ്ട​ര വ​ര്‍​ഷ​മാ​യി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ര്‍​മി​ക്കു​ന്ന റോ​ഡി​ലാ​ക​ട്ടെ വ​ലി​യ​സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
റോ​ഡി​നാ​യി നി​ർ​മി​ച്ച പാ​ര്‍​ശ്വ​ഭി​ത്തി ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ഇ​ടി​ഞ്ഞു​പോ​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. മൂ​ന്നാ​ന​ക്കു​ഴി മു​ത​ല്‍ ചു​മ​ടു​താ​ങ്ങി വ​രെ​യു​ള്ള റോ​ഡി​ൽ ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചു. എ​ല്‍​പി​എ​സ് ജ​ംഗ്ഷ​ന്‍ മു​ത​ല്‍ ചു​മ​ടു​താ​ങ്ങി വ​രേ​യു​ള്ള റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ വെ​മ്പാ​യം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി.​പൊ​ട്ടി​ത്ത​ക​ര്‍​ന്ന റോ​ഡി​ലൂ​ടെ ഒാ​ട്ടം വി​ളി​ച്ചാ​ൽ വാ​ഹ​ന​ങ്ങ​ൾ വ​രാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.