അ​ന്ത​ര്‍​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്ടാ​ക്ക​ള്‍ അ​റ​സ്റ്റി​ൽ
Wednesday, December 8, 2021 11:50 PM IST
വെ​ള്ള​റ​ട: അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്ടാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കു​ന്ന​ത്തു​കാ​ല്‍ മ​ണ്ണം​കോ​ട് അ​നീ​ഷ് ഭ​വ​നി​ല്‍ അ​നീ​ഷ് (27) , കു​ന്ന​ത്തു​കാ​ല്‍ നാ​റാ​ണി കാ​ലാ​യി​ല്‍ ഷൈ​ന്‍ (22) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
കു​ന്ന​ത്ത്കാ​ലി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച ജീ​പ്പും, ഉ​തി​യ​ന്‍​കു​ള​ങ്ങ​ര​യി​ല്‍ നി​ന്നും നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
മോ​ഷ്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​ന്‍​ത​ന്നെ പൊ​ളി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി​യെ​ന്നും പൊ​ളി​ച്ച് മാ​റ്റി​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ൾ ക​ണ്ടെ​ടു​ത്തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ള​റ​ട എ​സ്എ​ച്ച് ഒ ​എം. ആ​ര്‍. മൃ​ദു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​രേ​ന്ദ്ര​ന്‍, എ ​എ​സ് ഐ ​ശ​ശി​കു​മാ​ര്‍, എ​സ്‌​സി​പി​ഒ അ​ജി, സി​പി​ഒ പ്ര​ദീ​പ്, പ്ര​ഭു​ല്ല​ച​ന്ദ്ര​ന്‍, ശ്യാം​ലാ​ല്‍, സ​ജി​ന്‍, ദീ​പു എ​സ്.​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.