അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്ന ഇ​ല​വ് മ​രം മു​റി​ച്ചു​നീ​ക്കി
Saturday, January 22, 2022 11:27 PM IST
വി​ഴി​ഞ്ഞം: ടൗ​ൺ​ഷി​പ്പ്‌ അം​ബേ​ദ്ക​ർ കോ​ള​നി പ​രി​സ​ര​ത്ത് ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട​്മെ​ന്‍റ് സ്ഥ​ല​ത്തു അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ന്ന ഇ​ല​വ് മ​രം മു​റി​ച്ചു​നീ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​ഭ വി​ഴി​ഞ്ഞം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​മീ​റാ മു​ബാ​റ​ക് ക​ഴി​ഞ്ഞ 10ന് ​ന​ഗ​ര​സ​ഭ വി​ഴി​ഞ്ഞം സോ​ണ​ൽ ഓ​ഫീ​സ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കൂ​ടാ​തെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ഴി​ഞ്ഞം പ​ഴ​യ പാ​ല​ത്തി​നു സ​മീ​പ​വും വ​ടു​വ​ച്ചാ​ൽ ഭാ​ഗ​ത്തും മ​ര​ങ്ങ​ൾ ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന​താ​യും അ​വ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ വി​ഴി​ഞ്ഞം സോ​ണ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ർ, ജെ​എ​ച്ച്ഐ സ​ജു​കു​മാ​ർ വി​ഴി​ഞ്ഞം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ.​അ​ജ​യ്, വി​ഴി​ഞ്ഞം എ​ഇ വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്.