റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​നമായി പാ​ലി​ക്കണം
Tuesday, January 25, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ​ത്തെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ങ്കെ​ടു​ക്കു​ന്ന​വ​രെ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ക്കു​ക​യും, സാ​നി​റ്റൈ​സേ​ഷ​ൻ, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. പൊ​തു​ഭ​ര​ണ വ​കു​പ്പ് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടേ​യും എ​ൻ​സി​സി​യു​ടേ​യും അ​ഭി​വാ​ദ്യം ഗ​വ​ർ​ണ​ർ സ്വീ​ക​രി​ക്കും. തു​ട​ർ​ന്നു റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കും. വാ​യൂ സേ​ന ഹെ​ലി​കോ​പ്റ്റ​റി​ൽ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തും.

സം​സ്ഥാ​ന​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം നൂ​റി​ൽ കൂ​ട​രു​തെ​ന്നു സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​നു ശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. പ​ര​മാ​വ​ധി അ​മ്പ​തു​പേ​രെ മാ​ത്ര​മേ ഈ ​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​വൂ.

സ​ബ് ഡി​വി​ഷ​ണ​ൽ, ബ്ലോ​ക്ക് ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലും ക്ഷ​ണി​താ​ക്ക​ളു​ടെ എ​ണ്ണം 50ൽ ​കൂ​ടാ​ൻ പാ​ടി​ല്ല. പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ, കോ​ർ​പ്പ​റേ​ഷ​ൻ ത​ല​ത്തി​ലെ പ​രി​പാ​ടി​ക്ക് 25 പേ​രി​ൽ കൂ​ടു​ത​ൽ അ​ധി​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റ് ഓ​ഫീ​സു​ക​ളി​ലും റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മ്പോ​ഴും 25 പേ​രി​ൽ അ​ധി​ക​രി​ക്ക​രു​ത്.

കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ തെ​ർ​മ​ൽ സ്‌​കാ​നിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പ്ലാ​സ്റ്റി​ക് കൊ​ണ്ടു നി​ർ​മി​ച്ച ദേ​ശീ​യ പ​താ​ക​യു​ടെ നി​ർ​മാ​ണം, വി​ത​ര​ണം, വി​ൽ​പ്പ​ന, ഉ​പ​യോ​ഗം എ​ന്നി​വ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​യും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.