ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം
Sunday, May 15, 2022 1:03 AM IST
നേ​മം: ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തു ത​ല ഉ​ദ്ഘാ​ട​നം ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ.​ച​ന്തു​കൃ​ഷ്ണ നി​ർ​വ​ഹി​ച്ചു. ന​ടി പ്ര​വീ​ണ അ​തി​ഥി​യാ​യി. യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ക​യും പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ബൈ​ജു എ​സ്. സൈ​മ​ൺ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഭ​ഗ​ത് റൂ​ഫ​സ്, നേ​മം ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​ആ​ർ.​ജ്യോ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.