ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ വ​നം​വ​കു​പ്പ് ജീവനക്കാരൻ മ​രി​ച്ചു
Sunday, May 15, 2022 1:08 AM IST
നേ​മം : ദേ​ശീ​യ പാ​ത​യി​ൽ നീ​റ​മ​ൺ​ക​ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സു​ഹൃ​ത്തി​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. നേ​മം കു​ള​കൂ​ടി​യൂ​ര്‍​കോ​ണം മ​ണ്ണാ​ങ്ക​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ മാ​ധ​വ​ന്‍ നാ​യ​രു​ടെ​യും അം​ബി​ക​യു​ടെ​യും മ​ക​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍ (36) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് സ​ജീ​വ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നീ​റ​മ​ണ്‍​ക​ര സി​ഗ്ന​ലി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. പു​ല​ര്‍​ച്ചെ ക​ര​മ​ന പോ​ലീ​സാ​ണ് ഇ​വ​ര്‍ പ​രി​ക്കേ​റ്റ് ന​ട​പ്പാ​ത​യി​ല്‍ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഹ​രി​കൃ​ഷ്ണ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് കൈ​വ​രി​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. വ​നം​വ​കു​പ്പി​ലെ ക്ലാ​ര്‍​ക്കാ​യ ഹ​രി​കൃ​ഷ്ണ​ന്‍ പി​ടി​പി ന​ഗ​ര്‍ ഓ​ഫീ​സി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. കൂ​ടെ ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് സ​ജീ​വ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഭാ​ര്യ: ആ​തി​ര.