വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കു വ​ഴ​ങ്ങാ​ത്ത വി​ശ്വാ​സി: ഡോ.​ആ​ർ. ക്രി​സ്തു​ദാ​സ്
Sunday, May 15, 2022 11:18 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കു വ​ഴ​ങ്ങാ​ത്ത അ​ടി​യു​റ​ച്ച ഈ​ശ്വ​ര വി​ശ്വാ​സി​യാ​യി​രു​ന്നു​വെ​ന്ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ.​ആ​ർ. ക്രി​സ്തു​ദാ​സ്. ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ അ​ർ​പ്പി​ച്ച കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശ്വാ​സം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ന്ന​ത്തെ അ​ധി​കാ​രി​ക​ൾ മു​ന്നോ​ട്ടു​വ​ച്ച പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്കു അ​ദ്ദേ​ഹം വ​ഴ​ങ്ങി​യി​ല്ല. ഒ​രു സ്ഥാ​ന​മാ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​റ്റി​നേ​ക്കാ​ൾ ത​നി​ക്കു വ​ലു​ത് ക്രൈ​സ്ത​വ വി​ശ്വാ​സ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ടി​യു​റ​ച്ചു വി​ശ്വ​സി​ച്ചു​വെ​ന്നും സ​ഹാ​യ​മെ​ത്രാ​ൻ പ​റ​ഞ്ഞു.
സ​ർ​വ​തും പ​രി​ത്യ​ജി​ച്ച​ശേ​ഷം ത​ന്‍റെ ജീ​വ​ൻ ത​ന്നെ ദൈ​വ​ത്തി​നാ​യി​സ​മ​ർ​പ്പി​ച്ച വ്യ​ക്തി​യാ​ണ് വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള​യെ​ന്നു കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ സ​ന്ദേ​ശം ന​ൽ​കി​യ ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ.​സി.ജോ​സ​ഫ് പ​റ​ഞ്ഞു.
ന​മ്മു​ടെ മു​റ്റ​ത്തു വ​ള​ർ​ന്നു​വ​ന്ന ചെ​ടി​യി​ലെ ഒ​രു പൂ​വാ​ണ് വി​ശു​ദ്ധ ദേ​വ​സ​ഹാ​യം പി​ള്ള. ആ ​പൂ​വി​ന്‍റെ സു​ഗ​ന്ധം നാം ​അ​നു​ഭ​വി​ക്ക​ണം. ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്ക് ഇ​ത് ആ​ഹ്ളാ​ദ നി​മി​ഷ​മാ​ണ്. ഏ​റെ സ​ന്തോ​ഷ​വും കൃ​ത​ജ്ഞ​ത​യും നി​റ​ഞ്ഞ അ​വ​സ​രം. ത​ന്‍റെ ഹ്ര​സ്വ​മാ​യ ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും ന​ല്ല കാ​ല​ഘ​ട്ട​ത്തി​ലെ ജീ​വി​ത​മാ​ണ് അ​ദ്ദേ​ഹം ദൈ​വ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത്.
ഏ​ഴു വ​ർ​ഷം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ക്രൈ​സ്ത​വ ജീ​വി​തം ന​യി​ച്ച​ത്. മൂ​ന്നു വ​ർ​ഷ​ത്തോ​ളം ക​ഠി​ന​മാ​യ പീ​ഡ​ന​ങ്ങ​ളാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. വ​ർ​ണി​ക്കാ​നാ​കാ​ത്ത പീ​ഡ​ക​ളാ​ണ് അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്.
തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യു​ടെ ത​ന്നെ പ​ല സ്ഥ​ല​ത്തും അ​ദ്ദേ​ഹ​ത്തെ വി​ചാ​ര​ണ​യ്ക്കാ​യി കൊ​ണ്ടു​വ​രി​ക​യും ശി​ക്ഷി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചി​റ​യി​ൻ​കീ​ഴി​ൽ വി​ചാ​ര​ണ​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന അ​ദ്ദേ​ഹ​ത്തെ അ​ഞ്ചു​തെ​ങ്ങു​കോ​ട്ട​യി​ലാ​ണ് ത​ട​വി​ൽ പാ​ർ​പ്പി​ച്ച​തെ​ന്നു ച​രി​ത്രം പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ച്ച കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ.​തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​ർ, സ​ന്യ​സ്ഥ​ർ, അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. കൃ​ത​ജ്ഞ​താ ബ​ലി​മ​ധ്യേ വി​ശു​ദ്ധ ദേ​വ​സ​ഹാ​യ​ത്തി​ന്‍റെ ഛായാ​ചി​ത്രം ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​തോ​മ​സ് ജെ. ​നെ​റ്റോ അ​നാഛാ​ദ​നം ചെ​യ്തു.