ഹെ​ൽ​ത്ത് സ്ക്വാ​ഡ് പ​രി​ശോ​ധ​ന: ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ്
Wednesday, May 18, 2022 11:42 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് വി​ഭാ​ഗം സ്ക്വാ​ഡ് ഇ​ന്ന​ലെ നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പൂ​ജ​പ്പു​ര ടീ ​ഹൗ​സ് റ​സ്റ്റ​റ​ന്‍റി​ൽ നി​ന്നും പ​ഴ​കി​യ ഭ​ക്ഷ​ണ​വും നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കും പി​ടി​ച്ചെ​ടു​ക്കു​ക​യും ഈ ​സ്ഥാ​പ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. കൂ​ടാ​തെ ഇ​ന്ന​ലെ 15 ഓ​ളം ക​ട​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി​യ ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. പൂ​ജ​പ്പു​ര​യി​ലെ സ​തി ടീ ​സ്റ്റാ​ൾ, ടി ​ഹൗ​സ് റ​സ്റ്റ​റ​ന്‍റ്, ന്യൂ ​വി​നാ​യ​ക, അ​സീ​സ് ഹോ​ട്ട​ൽ, നാ​ലാ​ഞ്ചി​റ പ​ച്ച ഫി​ഷ് സ്റ്റാ​ൾ, കു​ഴി​വി​ള ഹോം ​മീ​ൽ​സ് ക​ഫേ എ​ന്നി​വ​യ്ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

കെ​ൽ​ട്രോ​ൺ
സ​ർ​ഗ​സം​ഗ​മം നാ​ളെ

തി​രു​വ​ന​ന്ത​പു​രം: കെ​ൽ​ട്രോ​ണി​ൽ നി​ല​വി​ല​ള്ള​തും പി​രി​ഞ്ഞു​പോ​യ​തു​മാ​യ സ​ർ​ഗ​പ്ര​തി​ഭ​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ സ​ർ​ഗ​സം​ഗ​മം നാ​ളെ നേ​ർ​കാ​ഴ്ച 2022 എ​ന്ന പേ​രി​ൽ ഏ​ക​ദി​ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ലു​ള്ള മി​ത്രാ​നി​കേ​ത​ൻ സി​റ്റി സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 9.30നു ​കെ​ൽ​ട്രോ​ണ്‍ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എ​ൻ. നാ​രാ​യ​ണ​മൂ​ർ​ത്തി നി​ർ​വ​ഹി​ക്കും. കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി വൈ​സ് ചെ​യ​ർ​മാ​നു​മാ​ൻ പ്രേം​കു​മാ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.