ലോ​ക തേ​നീ​ച്ച ദി​നാ​ഘോ​ഷം
Wednesday, May 18, 2022 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ൻ​ഡി​ജി​ന​സ് എ​പ്പി​ക​ൾ​ച്ച​റി​സ്റ്റ്​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ലോ​ക തേ​നീ​ച്ച ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫി​യ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും സെ​മി​നാ​റു​ക​ൾ ന​ട​ത്തും. തേ​നീ​ച്ച വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്യും. ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കാ​ൻ തേ​നീ​ച്ച​ക​ൾ ചെ​യ്യു​ന്ന സേ​വ​ന​ത്തെ​ക്കു​റി​ച്ച് ലൈ​വ് ഓ​ണ്‍ ലൈ​ൻ സ്ട്രീ​മിം​ഗും ഉ​ണ്ടാ​യി​രി​ക്കും. ലോ​ഗി​ൻ ചെ​യ്യാം.
തേ​നീ​ച്ച​യേ​യും തേ​നീ​ച്ച ക​ർ​ഷ​ക​രെ​യും ആ​ദ​രി​ക്കാ​നും ശാ​സ്ത്രീ​യ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​വാ​നു​മാ​ണീ ആ​ഘോ​ഷ​മെ​ന്ന് ഫി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ഡോ. ​സ്റ്റീ​ഫ​ൻ ദേ​വ​നേ​ശ​ൻ അ​റി​യി​ച്ചു.
സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​ഓ​ണ്‍​ലൈ​ൻ പ്ലാറ്റ്ഫോം വ​ഴി ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ മു​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടി.​പി. രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ഫി​യ പ്ര​സി​ഡ​ന്‍റ് കെ.​കെ. തോ​മ​സ് കാ​സ​ർ​കോ​ഡ് അ​ധ്യ​ക്ഷം വ​ഹി​ക്കും. എ. ​അ​ബ്ദു​ൾ ക​ലാം, എ​സ്.​എ. ജോ​ണ്‍, ഡോ. ​സ്റ്റീ​ഫ​ൻ ദേ​വ​നേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.