നാ​റ്റ്പാ​ക്കി​ല്‍ ഓ​പ്പ​ണ്‍ ഹൗ​സ്
Friday, May 20, 2022 11:34 PM IST
തിരുവനന്തപുരം: സു​സ്ഥി​ര സു​ര​ക്ഷി​ത ഗ​താ​ഗ​ത​ത്തി​നാ​യി ഗ​വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന നാ​റ്റ്പാ​ക്ക് 23 മു​ത​ല്‍ 27 വ​രെ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. നാ​റ്റ്പാ​ക്കി​ന്‍റെ വി​വി​ധ ഗ​വേ​ഷ​ണ​ല ലാ​ബു​ക​ള്‍, സ​ര്‍​വേ ഉ​പ​ക​ര​ണ​ങ്ങ​ള്‍, റോ​ഡ് സു​ര​ക്ഷാ സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന​ത്തോ​ടൊ​പ്പം ഈ ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും അ​വ​സ​രം ല​ഭി​ക്കും.

സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ
വീ​ട്ട​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്തി

വി​ഴി​ഞ്ഞം: സ്ലാ​ബ് ത​ക​ർ​ന്ന് സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ വീ​ട്ട​മ്മ​യെ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. പ​ര​ണി​യം എ​ൽ​പി​സ്കൂ​ളി​ന് സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന പ്ര​സ​ന്ന​കു​മാ​രി (48) ആ​ണ് പ​തി​ന​ഞ്ച​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ൽ വീ​ണ​ത്. പൂ​വാ​ർ ഫ​യ​ർ​ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​പി​ൻ ലാ​ൽ നാ​യ​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. കാ​ലി​ന് നേ​രീ​യ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൂ​വാ​ർ എ​സ്ഐ തി​ങ്ക​ൾ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.