ക​മു​ക​റ​യു​ടെ ഗാ​ന​ങ്ങ​ൾ മ​ല​യാ​ള സി​നി​മാ​ഗാ​ന​ശാ​ഖ​യു​ടെ സ​ന്പ​ത്ത്: ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ്
Friday, May 27, 2022 12:11 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മാ ഗാ​ന​ങ്ങ​ൾ​ക്കു ത​ന​തു വ്യ​ക്തി​ത്വം സ്ഥാ​പി​ക്കു​വാ​ൻ സാ​ധി​ച്ച​ത് ക​മു​ക​റ പു​രു​ഷോ​ത്ത​മ​ന്‍റെ ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യ്. ക​മു​ക​റ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച 27-ാമ​ത് ക​മു​ക​റ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​യ്യ​ൻ​കാ​ളി ഹാ​ളി​ലാ​യി​രു​ന്നു ച​ട​ങ്ങ്.
മ​ല​യാ​ള സി​നി​മ​യു​ടെ ആ​ദ്യ​കാ​ല​ഘ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​യ വ​ഴി​ത്താ​ര തു​റ​ന്നു ന​ല്കു​വാ​ൻ ക​മു​ക​റ പു​രു​ഷോ​ത്ത​മ​ൻ എ​ന്ന ഗാ​യ​ക​ൻ ന​ല്കി​യ സം​ഭാ​വ​ന​ക​ൾ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് വി.​പി. ജോ​യ് പ​റ​ഞ്ഞു. ക​മു​ക​റ ആ​ല​പി​ച്ച ആ​ത്മ​വി​ദ്യാ​ല​യ​മേ... എ​ന്ന ഗാ​നം നി​ത്യ​ഹ​രി​ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു. ജി​വി​ത​വും ആ​ധ്യാ​ത്മി​ക​ത​യു​ടെ ആ​ഴ​ങ്ങ​ളും നി​റ​യു​ന്ന ഗാ​ന​ത്തെ അ​ന​ശ്വ​ര​മാ​ക്കു​ന്ന​ത് ക​മു​ക​റ​യു​ടെ ഭാ​വ​നി​ർ​ഭ​ര​മാ​യ ആ​ലാ​പ​ന​മാ​ണെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി.

ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഒ​എ​ൻ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ച​ന്ദ്ര​സേ​ന​ൻ നാ​യ​ർ, ക​മു​ക​റ​യെ അ​നു​സ്മ​രി​ച്ച് പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര​ൻ​പി​ള്ള സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു. ക​മു​ക​റ​യു​ടെ മ​ക​ൻ ക​മു​ക​റ ശ്രീ​കു​മാ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഗാ​ന​സ​ന്ധ്യ ന​ട​ന്നു.