വിദ്യാർഥിക​ൾ ഗ്ര​ന്ഥ​ശാ​ല സ​ന്ദ​ർ​ശി​ച്ചു
Saturday, June 25, 2022 11:48 PM IST
വി​തു​ര : വാ​യ​ന​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​നി​ല ഗ​വ. യു.​പി. സ്കൂ​ളി​ലെ വിദ്യാർഥിക​ൾ മ​ന്നൂ​ർ​ക്കോ​ണം പീ​പ്പി​ൾ​സ് ഗ്ര​ന്ഥ​ശാ​ല സ​ന്ദ​ർ​ശി​ച്ചു. അം​ഗ​ത്വ​മെ​ടു​ക്ക​ൽ, പു​സ്ത​ക​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രീ​തി, വാ​യ​ന​ച്ച​ർ​ച്ച​ക​ളു​ടെ സ്വ​ഭാ​വം തു​ട​ങ്ങി ഗ്ര​ന്ഥ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​രോ കാ​ര്യ​ങ്ങ​ളും അ​വ​ർ ചോ​ദി​ച്ച​റി​ഞ്ഞു. വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ്കൂ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.