മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്രവർത്തക പി​ടി​യി​ല്‍
Saturday, June 25, 2022 11:48 PM IST
കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ ടൗ​ണി​ലെ കൊ​ച്ചു​പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മ​ന്ത്രി​പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ ക​രി​ങ്കൊ​ടി​കാ​ണി​ച്ചമ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ന് നേ​രെ​യു​ള്ള അ​ത്രി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സു​കാ​ർ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. മ​റ്റ് പ്ര​തി​ക്ഷേ​ധ​ങ്ങ​ളി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് മു​ൻ​കൂ​ട്ടി സം​ഘാ​ട​ക​രെ അ​റി​യി​ച്ചി​രു​ന്നു.

മ​ന്ത്രി ഉ​ദ്ഘാ​ട​ന​ത്തി​നാ​യി കൊ​ച്ചു​പാ​ല​ത്തി​ൽ എ​ത്തി നാ​ട മു​റി​ക്കാ​ൻ ശ്ര​മി​ക്ക​വെ സ​മീ​പ​ത്തെ ക​ട​യു​ടെ മ​റ​വി​ൽ ക​രി​ങ്കൊ​ടി​യു​മാ​യി പ​തു​ങ്ങി നി​ന്ന മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ അ​നി​ൽ ക​രി​ങ്കൊ​ടി​യു​മാ​യി മ​ന്ത്രി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.