ജീ​വി​ത വി​ജ​യം നേ​ടു​ക​യാ​ക​ണം വി​ദ്യാ​ഭ്യാ​സ ല​ക്ഷ്യം : നിയമസഭാ സ്പീ​ക്ക​ർ
Tuesday, August 9, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് നേ​ടു​ക​യ​ല്ല മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്നും ജീ​വി​ത വി​ജ​യം നേ​ടു​ക​യാ​വ​ണം വി​ദ്യാ​ർ​ഥി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നും നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ്. പ​ഠ​ന മി​ക​വി​ല്‍ മാ​ത്ര​മ​ല്ല, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ള്‍ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൂ​ര്യ​കാ​ന്തി പ്ര​തി​ഭാ സം​ഗ​മ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ​യും ഉ​ദ്ഘാ​ട​നം ധ​നു​വ​ച്ച​പു​ര​ത്ത് നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം എ​ഴു​പ​ത്ത​ഞ്ചാ​മ​ത് സ്വാ​ത​ന്ത്ര്യം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ പ​ല​യി​ട​ത്തും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.
പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തോ​ടൊ​പ്പം ആ​രോ​ഗ്യ മാ​ന​സി​ക സാം​സ്കാ​രി​ക വി​കാ​സ​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കി വി​ക​സി​പ്പി​ക്കു​ക കൂ​ടി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. ഈ ​ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നാ​യി പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന സ​മ​ഗ്ര​വി​ദ്യാ​ഭ്യാ​സ സ​മ​ന്വ​യ പ​ദ്ധ​തി​യാ​ണ് സൂ​ര്യ​കാ​ന്തി.പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രു​ടെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തി​യ​വ​രു​ടെ​യും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​ണ് "സൂ​ര്യ​കാ​ന്തി'. ധ​നു​വ​ച്ച​പു​രം ഗ​വ ഐ​ടി​ഐ ക​ന്പ​സി​ൽ 11 വ​രെ സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​യും വി​ദ്യാ​ഭ്യാ​സ​മേ​ള​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ലാ​ൽ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.