ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ഇ​ന്ന്; ശോ​ഭാ​യാ​ത്ര പാ​ള​യ​ത്തു നി​ന്നാ​രം​ഭി​ക്കും
Thursday, August 18, 2022 12:02 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ശ്രീ​കൃ​ഷ്ണസ്വാമി ​ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ക്കും. ബാ​ല ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശോ​ഭാ​യാ​ത്ര ന​ട​ത്തും.
ശ്രാ​വ​ണ​മാ​സ​ത്തി​ൽ കൃ​ഷ്ണ​പ​ക്ഷ​ത്തി​ലെ അ​ഷ്ട​മി​യും രോ​ഹി​ണി​യും ഒ​രു​മി​ക്കു​ന്ന ദി​വ​സ​മാ​ണ് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം പു​റ​മെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ക്കു​റി പൂ​ർ​ണ​തോ​തി​ലു​ള്ള ആ​ഘോ​ഷം ന​ട​ത്തു​ക​യാ​ണ്. ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തും.
ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഉ​റി​യ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​റ്റു​കാ​ൽ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ജി​ല്ലാ സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ർ​മാ​ൻ എം. ​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. ത​ട​ർ​ന്ന് 100 ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​റി​യ​ടി ന​ട​ന്നു. പാ​ള​യം ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ശോ​ഭാ​യാ​ത്ര കി​ഴ​ക്കേ​കോ​ട്ട​യി​ലേ​ക്ക് പു​റ​പ്പെ​ടും. ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ആ​ർ.​പ്ര​സ​ന്ന​കു​മാ​ർ ജ​യ​ന്തി​സ​ന്ദേ​ശം ന​ൽ​കും. സം​വി​ധാ​യ​ക​ൻ രാ​ജ​സേ​ന​ൻ പ​താ​ക കൈ​മാ​റും.