കാ​വോ​രം വീ​ഥി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 18, 2022 12:02 AM IST
വെ​മ്പാ​യം: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ​യും മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന "പു​ഴ​യൊ​ഴു​കും മാ​ണി​ക്ക​ൽ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച മാ​ത്ത​നാ​ട് വേ​ളാ​വൂ​ർ പു​ഴ​യോ​ര പാ​ത​യു​ടെ (കാ​വോ​രം​വീ​ഥി) ഉ​ദ്ഘാ​ട​നം ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​എ​ൻ. സീ​മ നി​ർ​വ​ഹി​ച്ചു. മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ശു​ചി​ത്വ മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ടി. ബാ​ല​ഭാ​സ്ക​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​ഷീ​ല കു​മാ​രി, ക​വി വി​ഭു പി​ര​പ്പ​ൻ​കോ​ട്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി. ​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ലേ​ഖ കു​മാ​രി, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​അ​നി​ൽ​കു​മാ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. സ​ഹീ​റ​ത്ത് ബീ​വി, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സു​രേ​ഷ്കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ടി. ​ന​ന്ദു, കെ. ​സ​ജീ​വ്, സു​ഹ​റ സ​ലിം തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.