കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, July 17, 2019 12:32 AM IST
നെ​ടു​മ​ങ്ങാ​ട് : നാ​ലു ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ക​ണ്ടെ​ത്തി. പ​ന​വൂ​ർ ക​രി​ക്കു​ഴി സി​യാ​ദ് മ​ൻ​സി​ലി​ൽ സ​ജീ​ന ബീ​വി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സി​യാ​ദി​ന്‍റെ (19) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ​ത്. നാ​ല് ദി​വ​സം മു​ന്പ് ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ചു മാ​താ​വ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സിൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ ഇ​വ​രു​ടെ വീ​ടി​നു കു​റ​ച്ച​ക​ലെ ആ​ൾ താ​മ​സം ഇ​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഈ ​വീ​ടി​ന്‍റെ ഉ​ട​മ ഇ​ന്ന​ലെ ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.