ക​ളി​യി​ക്കാ​വി​ള​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ള്‍ മ​രി​ച്ചു
Saturday, August 17, 2019 12:57 AM IST
പാ​റ​ശാ​ല: കേ​ര​ളാ - ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. വ്ളാ​ത്താ​ങ്ക​ര മൂ​ലെ പ്ലാ​വി​ള വീ​ട്ടി​ല്‍ ത​ങ്ക​യ്യ​ന്‍ - പൊ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബി​ജു​കു​മാ​ര്‍ (41), കാ​ഞ്ഞി​ര​മൂ​ട്ട് ക​ട​വ് എ​രി​ക്കി​ല​വി​ള വീ​ട്ടി​ല്‍ സു​കു​മാ​ര​ന്‍ - ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​ധീ​ര്‍ (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​ളി​യി​ക്കാ​വി​ള പി​പി​എം ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മ​ര​ണ​പ്പെ​ട്ട ബി​ജു​കു​മാ​റി​ന്‍റെ ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി ഇ​രു​വ​രും പ​ട​ന്താ​ലു​മൂ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ക​ളി​യി​ക്കാ​വി​ള പി​പി​എം ജം​ഗ്ഷ​നി​ൽ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നും എ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് സ​മീ​പ​ത്തെ പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് ഓ​ട​യി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. സു​ധീ​ര്‍ അ​പ​ക​ട സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​ജു​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​ക​വെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ ബൈ​ക്ക് നി​ര്‍​ത്താ​തെ ഓ​ടി​ച്ച് പോ​യെ​ങ്കി​ലും ക​ളി​യി​ക്കാ​വി​ള പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ക​ണ്ടെ​ത്തി. മ​രി​ച്ച ബി​ജു​കു​മാ​റി​ന്‍റെ ഭാ​ര്യ: ജ​യ. മ​ക്ക​ള്‍ : ബി​സ്മി, വി​പി​ന്‍. സു​ധീ​ര്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണ്.