ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, August 18, 2019 1:00 AM IST
വി​ഴി​ഞ്ഞം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പു​തി​യ​തു​റ ഉ​രി​യ​രി​ക്കു​ന്ന് പു​ര​യി​ട​ത്തി​ൽ സൈ​മ​ന്‍റെ മ​ക​ൻ ഫ്രെ​ഡി ജോ​ൺ (35) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ കൊ​ച്ചു​തു​റ​യി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫ്രെ​ഡി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷേ​ളി. മ​ക്ക​ൾ: ഫെ​നാ​ന്‍റോ, ഫെ​ജോ, ഷീ​ബ. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.​മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.