ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്
Sunday, August 18, 2019 1:07 AM IST
നേ​മം : ദേ​ശീ​യ​പാ​ത​യി​ൽ നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം റോ​ഡു​മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് ബു​ള്ള​റ്റ് ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്ക്. നേ​മം ജെ​പി ലൈ​നി​ൽ ആ​രീ​ഫ മ​ൻ​സി​ലി​ൽ അ​സീം (70)നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. പ​ള്ളി​ച്ച​ൽ ഭാ​ഗ​ത്തു​നി​ന്നും പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​ന്ന ബു​ള്ള​റ്റാ​ണ് അ​സീ​മി​നെ ഇ​ടി​ച്ച​ത്. ബു​ള്ള​റ്റി​ൽ മൂ​ന്നു​പേ​രു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തി​ൽ ര​ണ്ടു​പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ അ​സീം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.