പ്ര​ള​യ ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താങ്ങാ​യി സി​റ്റി പോ​ലീ​സും
Sunday, August 18, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട സം​സ്ഥാ​ന​ത്തി​ന്‍റെ വി​വ​ിധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ദു​രി​ത ബാ​ധി​ത​ർ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സും.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ.​അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി​യി​ലെ വി​വ​ിധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രും സി​ആ​ർ​ഒ​മാ​രും ചേ​ർ​ന്നാ​ണ് ദു​രി​ത ബാ​ധി​ത​ർ​ക്കു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ദു​രി​ത മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി പു​റ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ​വ​ച്ച് ക​മ്മീ​ഷ​ണ​ർ ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്തു.

സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ​ന്മ​ന​സു​ള്ള​വ​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ, പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ച്ച് ത​രം​തി​രി​ച്ചാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച അ​രി, പ​ല​വ്യ​ഞ്ജ​നം, കു​ടി​വെ​ള്ളം, ബേ​ബി ഫു​ഡ്, പെ​ട്ടെ​ന്ന് കേ​ടാ​കാ​ത്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, സാ​നി​ട്ട​റി നാ​പ്കി​നു​ക​ൾ, സോ​പ്പ്, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ പോ​ലീ​സ് ലോ​റി​ക​ളി​ലും, ബ​സു​ക​ളി​ലും ദു​രി​ത​മേ​ഖ​ല​ക​ളി​ലേ​യ്ക്ക് ക​യ​റ്റി അ​യ​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ലും സി​റ്റി പോ​ലീ​സ് ഇ​തു​പോ​ലെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത് കു​മാ​ർ, ഡി​സി​പി ആ​ർ. ആ​ദി​ത്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ന​ല്ല സ​ഹ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും പ​ര​മാ​വ​ധി അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​ള​യ ദു​രി​ത മേ​ഖ​ല​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.