കു​ട്ടി​ച്ച​ന്ത​യു​മാ​യി ചെ​മ്പൂ​രി​ന്‍റെ കു​ട്ടി​ക്കൂ​ട്ടം
Sunday, August 18, 2019 1:09 AM IST
ആ​റ്റി​ങ്ങ​ൽ: നാ​ട്ടു​വി​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്ന് ഫാ​സ്റ്റ്ഫു​ഡ് സം​സ്കാ​ര​ത്തി​ന്‍റെ പി​റ​കേ പാ​യു​ന്ന പു​തു​ത​ല​മു​റ​യോ​ട് മ​ല​യാ​ളി​യു​ടെ സ്വ​ന്തം വി​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ളി​ച്ചു​പ​റ​ഞ്ഞ് കു​ട്ടി​ച്ച​ന്ത​യു​മാ​യി ഗ​വ​ൺ​മെ​ന്‍റ് എ​ൽ പി ​എ​സി​ന്‍റെ കു​ട്ടി​ക്കൂ​ട്ടം.

ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക ദി​ന​ത്തി​ലാ​ണ് വേ​റി​ട്ടൊ​രാ​ശ​യ​വു​മാ​യി കു​ട്ടി​ക​ൾ കു​ട്ടി​ച്ച​ന്ത​യി​ൽ ഒ​ത്തു​കൂ​ടി​യ​ത്. നാ​ട്ടു വി​ഭ​വ​ങ്ങ​ളാ​യ ച​ക്ക, മാ​ങ്ങ, ചേ​ന ,ചേ​മ്പ്, കാ​ച്ചി​ൽ ,പ​യ​ർ, വാ​ഴ​ക്കൂ​മ്പ്, മു​ള​ക്, ക​റി​വേ​പ്പി​ല, മു​രി​ങ്ങ​യി​ല തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ കു​ട്ടി​ച്ച​ന്ത​യി​ല​ണി​നി​ര​ത്തി​യ​ത്. കാ​ർ​ഷി​ക സം​സ്കൃ​തി​യി​ൽ നി​ന്നും വാ​ങ്ങു​ക വ​ലി​ച്ചെ​റി​യു​ക എ​ന്ന ഉ​പ​ഭോ​ഗ സം​സ്ക്കാ​ര​ത്തി​ലേ​ക്ക് മാ​റി​യ മ​ല​യാ​ളി പ​ല ശീ​ല​ങ്ങ​ളും മാ​റ്റേ​ണ്ട​തു​ണ്ടെ​ന്നും ഓ​രോ​രു​ത്ത​രും അ​വ​ര​വ​ർ​ക്ക് ക​ഴി​യു​ന്ന വി​ധം കൃ​ഷി​യി​ലേ​ർ​പ്പെ​ട​ണ​മെ​ന്നും അ​ന്യ​സം​സ്ഥാ​ന​ക്കാ​രെ ആ​ശ്ര​യി​ക്കാ​തെ ന​മു​ക്ക് വേ​ണ്ട വി​ഭ​വ​ങ്ങ​ൾ ന​മ്മ​ൾ ത​ന്നെ കൃ​ഷി ചെ​യ്തു​ണ്ടാ​ക്കു​ന്ന ഒ​രു കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന​ത് തി​രി​ച്ച​റി​യു​ന്ന​തി​നു മാ​യി​രു​ന്നു ഈ ​പ്ര​വ​ർ​ത്ത​നം.

അ​ഗ്രോ​ബാ​ഗ് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ച്ച​ക്ക​റി​കൃ​ഷി, പ​യ​ർ കൃ​ഷി, ചീ​ര കൃ​ഷി എ​ന്നി​വ സ്കൂ​ളി​ൽ ത​ന്നെ​കൃ​ഷി ചെ​യ്യു​ന്നു​ണ്ട് .മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യ തെ​ക്കേ പു​ത്ത​ൻ വീ​ട്ടി​ൽ​ശ്രീ ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ കൃ​ഷി​ത്തോ​ട്ടം കു​ട്ടി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തോ​ട് സം​വ​ദി​ക്കു​ക​യും ചെ​യ്തു. വാ​ഴ​യ്ക്കൊ​രു കൂ​ട്ട്, കു​ട്ടി​ക്കൊ​രു ക​ല്പ​വൃ​ക്ഷം തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ദ്യാ​ല​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു