മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ കാ​ണാ​ന്‍ ശ്യാ​മെ​ത്തി
Sunday, August 18, 2019 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: കൃ​ത്രി​മ കാ​ലു​പ​യോ​ഗി​ച്ച് ത​ന്നാ​ലാ​വും വി​ധം പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റി അ​യ​ച്ച് ഏ​റെ അ​ഭി​ന​ന്ദ​നം നേ​ടി​യ എ​സ്.​എ​സ്. ശ്യാം​കു​മാ​ര്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ ക​ണ്ട് സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​ര വൃ​ക്ക രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടു​ന്ന ശ്യാം​കു​മാ​റി​ന്‍റെ തു​ട​ര്‍ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. മ​ന്ത്രി​യു​ടെ ഈ​യൊ​രു ഉ​ദ്യ​മ​ത്തി​ന് ന​ന്ദി പ​റ​യാ​നാ​ണ് ശ്യാ​മും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​ത്. ശ്യാ​മി​നെ​പ്പോ​ലെ​യു​ള്ള​വ​ര്‍ നാ​ടി​ന് അ​ഭി​മാ​ന​മാ​ണെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ശ്യാ​മി​നാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ കെ​എം​എ​സ്‌​സി​എ​ല്‍ വ​ഴി ന​ല്‍​കും. ഒ​പ്പം മ​ന്ത്രി എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​ര്‍​ന്നു.

കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ് സൈ​ക്കോ​ള​ജി ബി​രു​ദ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യു​മാ​യ ശ്യാം​കു​മാ​ര്‍ സി​ഗ്നേ​ച്ച​ര്‍ ഓ​ഫ് നി​ശാ​ഗ​ന്ധി എ​ന്ന സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​കു​ന്ന​ത് ക​ഴി​ഞ്ഞ പ്ര​ള​യ സ​മ​യ​ത്താ​ണ്. അ​ന്ന് മു​ത​ല്‍ സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ്. ഈ ​വ​ര്‍​ഷ​ത്തെ പ്ര​ള​യ സ​മ​യ​ത്തും ശ്യാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​യി. അ​ങ്ങ​നെ​യാ​ണ് ശ്യാം ​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​ര​മാ​യ​ത്.

അ​ച്ഛ​ന് കൂ​ലി​പ്പ​ണി​യാ​ണ്. അ​മ്മ​യ്ക്ക് ജോ​ലി​യി​ല്ല. ഒ​ര​നു​ജ​ത്തി​യു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് ശ്യാ​മി​ന്‍റെ ചി​കി​ത്സ. ജ​ന്മ​നാ ഒ​രു​കാ​ലി​ല്ല, വൃ​ക്ക​രോ​ഗി​യാ​ണ്, ന​ട്ടെ​ല്ലി​ല്‍ ഒ​രു മു​ഴ​യു​മു​ണ്ട്. ഇ​ങ്ങ​നെ ചി​കി​ത്സി​ക്കാ​ന്‍ പാ​ടു​പെ​ടു​മ്പോ​ഴാ​ണ് ആ​രോ​ഗ്യ മ​ന്ത്രി ഇ​ട​പെ​ടു​ന്ന​ത്. ശ്യാ​മി​ന് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​യ​തി​ല്‍ അ​തീ​വ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു.