വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സ് നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി
Monday, August 19, 2019 12:32 AM IST
വെ​ള്ള​റ​ട: വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​തെ ഒാ​ഫീ​സ് നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി. സ്ഥ​ലം മാ​റി​പോ​യ​വ​ര്‍​ക്ക് പ​ക​ര​മാ​യി ആ​ളെ നി​യ​മി​ക്കാ​ത്ത​ത് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റും വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റും സ്ഥ​ലം മാ​റി​പ്പോ​യി​ട്ട് നാ​ളു​ക​ള്‍ ഏ​റെ​യാ​യി​ട്ടും നി​യ​മ​നം ഇ​തേ​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല. നി​ല​വി​ല്‍ വി​ല്ലേ​ജ് ഫീ​ല്‍​ഡ് സ്റ്റാ​ഫും, ഒ​രു എം​പ്ലോ​യി​മെ​ന്‍റ് സ്റ്റാ​ഫും, വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ചാ​ര്‍​ജ് വ​ഹി​ക്കു​ന്ന സ്പെ​ഷ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റു​മാ​ണ് വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സ് നി​യ​ന്ത്രി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തു​ന്ന വി​ല്ലേ​ജ് ഒാ​ഫീ​സി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ഒാ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ജീ​വ​ക്കാ​രു​ടെ കു​റ​വു​മൂ​ലം ഓ​രോ​ദി​വ​സ​വും രാ​ത്രി​വ​രേ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പൊ​തു അ​വ​ധി ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച​യും വി​ല്ലേ​ജ് ഓ​ഫീ​സ് ത​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ചാ​ണ് ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ല​വി​ലു​ള്ള​വ​ർ പ​രി​ഹ​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം മാ​റി​പോ​യ​വ​ര്‍​ക്ക് പ​ക​രം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് പ്ര​ദേ​ശവാ​സി​ക​ള്‍ പ​റ​യു​ന്നു.