ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്കം
Monday, August 19, 2019 12:34 AM IST
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ വി​പി​എ​സ് ബോ​യി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 11ന് ​സ്കൂ​ൾ സ്ഥാ​പ​ക​ൻ വി​ക്ര​മ​ൻ പി​ള്ള​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.
തു​ട​ർ​ന്ന് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തും.​നാ​ളെ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
യോ​ഗ​ത്തി​ൽ പാ​റ​ശാ​ല രൂ​പ​താ മെ​ത്രാ​ൻ റ​വ.​ഡോ. തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, കെ.​മു​ര​ളി​ധ​ര​ൻ എം​പി, എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, റി​ട്ട.​ജ​സ്റ്റീ സ് ​എം.​ആ​ർ.​ഹ​രി​ഹ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പി.​വി​ൻ​സെ​ന്‍റ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​തോ​മ​സ് വ​ട്ട​പ്പ​റ​മ്പി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ കു​മാ​ർ എ​ന്നി​വ​ർ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.