ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ദ​ക്ഷി​ണ​മേ​ഖ​ലാ കാ​യി​ക​മേ​ള: സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ന് ഓ​വ​റോ​ൾ
Monday, August 19, 2019 12:34 AM IST
കൊ​ല്ലം: കൊ​ല്ലം ലാ​ൽ​ബ​ഹ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ദ​ക്ഷി​ണ​മേ​ഖ​ലാ അ​ത്‌​ല​റ്റി​ക് മീ​റ്റ് "ഇ​ൻ​ഫെ​സ് 2019' കാ​യി​ക​മേ​ള​യി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ൻ​ഷ​്യൽ സ്കൂ​ൾ 310 പോ​യി​ന്‍റോ​ടെ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 162 പോ​യി​ന്‍റ് നേ​ടി കൊ​ല്ലം ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ റ​ണ്ണ​റ​പ്പ് ആ​യി.
ഐ​സി​എ​സ്ഇ ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൊ​ല്ലം ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ 81 പോ​യി​ന്‍റും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ 59 പോ​യി​ന്‍റും നേ​ടി ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ൻ​ഷ​്യൽ സ്കൂ​ൾ 35 പോ​യി​ന്‍റും കൊ​ല്ലം ത​ങ്ക​ശേ​രി മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ 33 പോ​യി​ന്‍റും നേ​ടി റ​ണ്ണ​റ​പ്പാ​യി. ഐ​എ​സ്‌​സി സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ൽ 68 പോ​യി​ന്‍റും 57 പോ​യി​ന്‍റും നേ​ടി സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. കൊ​ല്ലം ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ 42 പോ​യി​ന്‍റും കൊ​ല്ലം മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ 22 പോ​യി​ന്‍റും നേ​ടി റ​ണ്ണ​റ​പ്പാ​യി. സ​ബ്ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ 46 പോ​യി​ന്‍റും 45 പോ​യി​ന്‍റും നേ​ടി ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. കൊ​ല്ലം ട്രി​നി​റ്റി​ലൈ​സി​യം സ്കൂ​ൾ 25 പോ​യി​ന്‍റും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കൊ​ല്ലം ത​ങ്ക​ശേ​രി മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ 21 പോ​യി​ന്‍റും നേ​ടി റ​ണ്ണ​റ​പ്പാ​യി.
എ​ട്ടി​ന് മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്ത കാ​യി​ക​മേ​ള​യി​ൽ ദ​ക്ഷി​ണ മേ​ഖ​ല​യി​ലു​ള്ള 500 ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​ന്പ​തി​ന് അ​വ​സാ​നി​ക്കേ​ണ്ട മ​ത്സ​ര​ങ്ങ​ൾ വി​വി​ധ അ​വ​ധി​ക​ൾ കാ​ര​ണം 17 നാ​ണ് വീ​ണ്ടും ന​ട​ന്ന​ത്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സൗ​ത്ത് സോ​ണ്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ് ക​ണ്‍​വീ​ന​ർ റ​വ. ഡോ. ​സി​ൽ​വി ആ​ന്‍റ​ണി​യും കൊ​ല്ലം ട്രി​നി​റ്റ് ലൈ​സി​യം പ്രി​ൻ​സി​പ്പ​ൽ ഫാ. ​റൊ​ണാ​ൾ​ഡ് എം. ​വ​ർ​ഗീ​സും ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. കൊ​ല്ലം ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​സി​ൽ​വി ആ​ന്‍റ​ണി, ജൂ​ണി​യ​ർ സെ​ക്ഷ​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ​ണാ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.