കു​ന്ന​ത്തു​മ​ല​യു​ടെ സ്വ​ന്തം ടീ​ച്ച​ർ​ക്ക് സ്കൂ ​ന്യൂ​സി​ന്‍റെ ആ​ദ​ര​വ്
Saturday, August 24, 2019 12:42 AM IST
വെ​ള്ള​റ​ട: ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ച്ചും പു​ഴ ക​ട​ന്നും കൊ​ടും​കാ​ടി​ലൂ​ടെ ന​ട​ന്നും കു​ന്ന​ത്തു​മ​ല​യി​ലെ ഏ​ക അ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ലെ​ത്തി പ​ഠി​പ്പി​ക്കു​ന്ന ഉ​ഷ​ടീ​ച്ച​റി​ന് ജ​യ്പൂ​ര്‍ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ ​ന്യൂ​സി​ന്‍റെ ദേ​ശീ​യ അ​ധ്യാ​പ​ക പു​ര​സ്ക്കാ​ര​ത്തി​ന​ര്‍​ഹ​യാ​യി.
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നൂ​ത​ന ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ പ​ത്ത് പേ​രെ​യാ​ണ് സ്കൂ ​ന്യൂ​സ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ല്‍ ന​ട​ന്ന ഗ്ലോ​ബ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഫെ​സ്റ്റി​ല്‍ വ​ച്ച് പ​ഞ്ചാ​ബ് ഗ​വ​ര്‍​ണ​ര്‍ വി.​പി.​സിം​ഗി​ല്‍ നി​ന്ന് ടീ​ച്ച​ര്‍ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. 1985-86 കാ​ല​ത്താ​ണ്പി.​എ​ന്‍. പ​ണി​ക്ക​രോ​ടൊ​പ്പം മ​ല​യോ​ര ഗ്രാ​മ​മാ​യ അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ വ​യോ​ജ​ന വി​ദ്യാ​ഭ്യാ​സ​ത്തി​ലും സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി ടീ​ച്ച​ര്‍ മാ​റു​ന്ന​ത്.

1998 ല്‍ ​ജി​ല്ലാ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ല്‍ അ​ധ്യാ​പി​ക​യാ​യി നി​യ​മ​നം ല​ഭി​ച്ചു. 2002 ല്‍ ​അ​മ്പൂ​രി​യി​ലെ കു​ന്ന​ത്തു​മ​ല​യി​ലേ​ക്ക് നി​യ​മ​നം ല​ഭി​ച്ചു. കാ​ന്‍​ഫെ​ഡ് സാ​ക്ഷ​ര​താ പ്ര​വ​ര്‍​ത്ത​ക പു​ര​സ്കാ​രം, നെ​ഹ്റു യു​വ​കേ​ന്ദ്ര പു​ര​സ്കാ​രം, മ​ല​യോ​ര മേ​ഖ​ല​യി​ലെ മി​ക​ച്ച​വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​യ്ക്കു​ള്ള ല​ത്തീ​ന്‍ കാ​ത്ത​ലി​ക് പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ന​ൻ ഭ​ര്‍​ത്താ​വും. മോ​നി​ഷ് മോ​ഹ​നും, രേ​ഷ്മാ മോ​ഹ​നും മ​ക്ക​ൾ.