വെ​ഞ്ഞാ​റ​മൂ​ട് കെ​യ​ർ ഹോ​മി​ൽ ഹെ​ൽ​ത്ത്, പോ​ലീ​സ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, August 24, 2019 12:42 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ജി​ല്ലാ പ​ഞ്ചാ​യത്ത് ഫ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ഞ്ഞാ​റ​മൂ​ട് പ​ന​യ​റം കെ​യ​ർ ഹോ​മി​ൽ ആ​രോ​ഗ്യ വ​കു​പ്പും ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത പ​രി​ശോ​ധ​ന​ട​ത്തി.​

വാ​മ​ന​പു​രം കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​സ​ജി​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ ജി.​സ​ന്തോ​ഷ് ജ​ന​മൈ​ത്രി പോ​ലീ​സ് പ്ര​തി​നി​ധി​ക​ളാ​യ ഷ​റ​ഫു​ദീ​ൻ, ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് , ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഷീ​ജ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ സേ​നാ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.