ശാ​സ്താം​പാ​റ​യി​ൽ ഓ​ണ​നി​ലാ​വി​ന് തി​രി​തെ​ളി​ഞ്ഞു
Tuesday, September 10, 2019 12:20 AM IST
കാ​ട്ടാ​ക്ക​ട: വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ശാ​സ്താം​പാ​റ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷം ഓ​ണ​നി​ലാ​വി​ന് തി​രി​തെ​ളി​ഞ്ഞു. ന​ട​ൻ മ​ധു​പാ​ൽ ഓ​ണം വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി‍‍​ഡ​ന്‍റ് കെ.​അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

നേ​മം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ,പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ, വാ​ർ​ഡ് അം​ഗം ആ​ർ.​എ​സ്.​ര​തീ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​ഘോ​ഷം 15 വ​രെ നീ​ണ്ടു നി​ൽ​ക്കും.