അ​ധ്യാ​പി​കയെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി
Saturday, September 14, 2019 1:14 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: അ​ധ്യാ​പി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​ക്കു സ​മീ​പം പി​ള്ള​വി​ളാ​ക​ത്തു വീ​ട്ടി​ൽ ജ​യ​ശ്രീ (നൂ​നു, 39) യെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​രേ​ത​നാ​യ വീ​ര​കു​മാ​റി​ന്‍റെ​യും സു​ശീ​ലാ ഭാ​യി​യു​ടേ​യും മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ് പ്ര​ശാ​ന്ത്. ഒ​ന്ന​ര വ​ര്‍​ഷം മു​ന്പാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ​യും ജ​യ​ശ്രീ​യു​ടെ​യും വി​വാ​ഹം. പ്ര​ശാ​ന്ത് വി​ദേ​ശ​ത്താ​ണ്. നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ താ​ല്കാ​ലി​ക അ​ധ്യാ​പി​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ അ​മ്മ​യും മ​ക​ളും മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കു​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു.