ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല​യി​ൽ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ള്‍ ഇ​ന്ന് സ​മാ​പി​ക്കും
Sunday, September 15, 2019 1:07 AM IST
വി​തു​ര: കി​ഴ​ക്കി​ന്‍റെ കാ​ല്‍​വ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല​യി​ല്‍ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ള്‍ ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ ലി​റ്റി​ല്‍​വെ ,ജീ​സ​സ് ഫ്ര​ണ്ട്സ്, വ​ച​ന​ബോ​ധ​നം തു​ട​ങ്ങി​യ ഭ​ക്ത സം​ഘ​ട​ന​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി​യ കു​ട്ടി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ സം​ഗ​മം മോ​ണ്‍. റൂ​ഫ​സ് പ​യ​സ്‌​ലി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ച്ച​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ദി​വ്യ​ബ​ലി​യി​ൽ നെ​ടു​മ​ങ്ങാ​ട് റീ​ജി​യ​ന്‍ കോ- ​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​റൂ​ഫ​സ്പ​യ​സ്‌​ലി​ൻ‌ വ​ച​ന സ​ന്ദേ​ശം ന​ൽ​കി.

കു​രി​ശു​മ​ല റെ​ക്ട​ര്‍ ഫാ.​ഡെ​ന്നി​സ്മ​ണ്ണൂ​ര്‍, ഫാ.​ജ​ന്‍​സ​ണ്‍ പൂ​വ​ത്തി​ങ്ക​ല്‍, ഫാ.​ജ​ന്‍​സ​ന്‍ സേ​വ്യ​ര്‍, ഫാ.​ഫ്രാ​ന്‍​സി​സ് , ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​ച്ച് കു​ന്ന​ത്ത്, ഫാ.​റോ​ബി ച​ക്കാ​ല​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. തു​ട​ര്‍​ന്ന് കു​രി​ശ് വ​ന്ദ​നം ന​ട​ത്തി. ഇ​ന്ന് 11 ന് ​കു​രി​ശി​ന്‍റെ വ​ഴി, 12 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ അ​ല്‍​മാ​യ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​എ​സ്. എം. ​അ​നി​ല്‍​കു​മാ​റി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. വ​ച​ന പ്ര​ഘോ​ഷ​ണം പാ​ലോ​ട് ഇ​ട​വ​ക വി​കാ​രി ഫാ.​ജ​ന്‍​സ​ണ്‍ സേ​വ്യ​ര്‍ നി​ര്‍​വ​ഹി​ക്കും.​തു​ട​ര്‍​ന്ന് കു​രി​ശു വ​ന്ദ​നം.