അ​രു​വി​ക്ക​ര ഗ​വ.​ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്നേ​ഹാ​ദ​ര​വ്
Monday, September 16, 2019 12:29 AM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1997 ബാ​ച്ച് എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം "സ്നേ​ഹാ​ദ​ര​വ് 'സീ​നി​യ​ർ അ​ധ്യാ​പി​ക മ​റി​യാ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​ഷ് മ​ധു അ​ധ്യ​ക്ഷ​നാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗ​ണ​പ​തി, ജോ​ൺ, ര​ഞ്ജി​നി, ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു .പൂ​ർ​വ​കാ​ല അ​ധ്യാ​പ​ക​രെ​യും അ​ക്കാ​ല​ത്ത് വി​ദ്യാ​ർ​ഥിക​ൾ​ക്ക് ആ​ഹാ​രം പാ​ച​കം ചെ​യ്തു ന​ൽ​കി​യ ല​ളി​ത, രാ​ജ​മ്മ എ​ന്നി​വ​രെ​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

സെ​മി​നാ​ർ
ന​ട​ത്തി

കു​ണ്ട​റ: കു​ന്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി വി​നാ​ശ​ത്തെ സം​ബ​ന്ധി​ച്ച് സെ​മി​നാ​റും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. സെ​മി​നാ​ർ കു​ന്പ​ളം സോ​ള​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സു​ബാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, പ്രി​ൻ​സി​പ്പ​ൽ വി​ജ​യ​കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ് അ​ന്ന​മ്മ അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന‌‌​ട​ന്നു.