വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അറസ്റ്റിൽ
Wednesday, September 18, 2019 12:39 AM IST
വെ​ള്ള​റ​ട: വീ​ട് ആ​ക്ര​മി​ച്ച് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ വീട്ടിൽ പൂ​ട്ടി​യി​ടാ​ൻ ശ്ര​മി​ച്ചയാളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വാ​ഴി​ച്ച​ല്‍ ക​ളി​വി​ളാ​കം പ്രാ​ക​ലി​ല്‍ പ്രി​യ(42)​യു​ടെ വീ​ട് അ​ടി​ച്ച് ത​ക​ര്‍​ത്ത പ്ര​തി​യാ​യ വി​യ​ക്കോ​ണം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ബാ​ബൂ(56)​ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി ഇ​യാ​ൾ വീ​ട്ട​മ്മ​യു​ടെ വീ​ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ വീ​ട്ട​മ്മ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ട്ട​മ​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ടു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ര്യ​ന്‍​കോ​ട് സി​ഐ സ​ജീ​വ്,എ​എ​സ്ഐ നാ​സ​ര്‍​ദീ​നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.