ആ​റ്റി​ങ്ങ​ലി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശ് എം​പി
Thursday, September 19, 2019 12:35 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​ടൂ​ർ പ്ര​കാ​ശ് എം​പി. ക​ഴി​ഞ്ഞ ദി​വ​സം എം​പി​മാ​രു​ടെ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ശി​വ​ഗി​രി​യി​ൽ നി​ന്നും വ​ര​ണാ​സി​യി​ലേ​ക്ക് പു​തി​യ ട്രെ​യി​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ച​താ​യി എം​പി പ​റ​ഞ്ഞു.

പ​ര​ശു​റാം, മാ​വേ​ലി, അ​മൃ​ത, ഇ​ന്‍റ​ർ​സി​റ്റി, പു​ന​ലൂ​ർ ക​ന്യാ​കു​മാ​രി, ജ​ന​ശ​താ​ബ്ദി എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് വ​ർ​ക്ക​ല, ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൻ​കീ​ഴ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം എ​ന്ന ആ​വ​ശ്യം അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​യ വ​ർ​ക്ക​ല, ഇ​ട​വ, പു​ന്ന​മൂ​ട്, ജ​ന​ത​മു​ക്ക്, ചി​റ​യി​ൻ​കീ​ഴ്, വ​ക്കം തൊ​പ്പി​ക്ക​വി​ളാ​കം, ക​ണി​യാ​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ​വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും എം​പി പ​റ​ഞ്ഞു.വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ​കേ​ന്ദ്രം, കാ​ന്‍റീ​ൻ, ക്ലോ​ക്ക് റൂം ​എ​ന്നി​വ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്ന് ന​ൽ​കും.

കൂ​ടാ​തെ മു​ഴു​വ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ​യും പ്ലാ​റ്റ്ഫോ​മി​ൽ നി​ല​വി​ലെ മേ​ൽ​ക്കൂ​ര​ക​ൾ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നീ​ട്ടി സ്ഥാ​പി​ച്ചു യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യ ക​ട​യ്ക്കാ​വൂ​ർ സ്റ്റേ​ഷ​നെ പൈ​തൃ​ക സ്റ്റേ​ഷ​ൻ ആ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള എം​പി​യു​ടെ നി​ർ​ദേ​ശം അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി. കൂ​ടാ​തെ ക​ട​യ്ക്കാ​വൂ​ർ സ്റ്റേ​ഷ​നി​ലെ അ​പ്രോ​ച്റോ​ഡാ​യ ക​ട​യ്ക്കാ​വൂ​ർ ട്ര​ഷ​റി റോ​ഡ് നി​ർ​മാ​ണ​ത്തി​ന് റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി വൈ​കു​ന്ന​ത് എം​പി യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മാ​യ കൊ​ച്ചു​വേ​ളി​യി​ൽ അ​വ​സാ​നി​ക്കു​ന്ന​തും ആ​രം​ഭി​ക്കു​ന്ന​തു​മാ​യ ട്രെ​യി​നു​ക​ൾ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ വ​രെ നീ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണ​ന​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക​ശ്ര​ദ്ധ ന​ൽ​കി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​മെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും എം​പി പ​റ​ഞ്ഞു.