നേ​മ​ത്ത് ര​ണ്ട് ക​ട​ക​ളി​ൽ മോ​ഷ​ണം; മൊ​ബൈ​ൽ ഫോണുക​ളും പണവും ക​വ​ർ​ന്നു
Monday, October 14, 2019 12:50 AM IST
നേ​മം : നേ​മ​ത്ത് ര​ണ്ട് ക​ട​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​തി​ന​യ്യാ​യി​രം രൂ​പ​യും ക​വ​ർ​ന്നു നേ​മം ദേ​ശീ​യ​പാ​ത​യി​ൽ കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്ത് ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഫൈ​സ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ൽ ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ല്ലി ത​ക​ർ​ത്തും പാ​പ്പ​നം​കോ​ട് മ​ല​യി​ൻ​കീ​ഴ് റോ​ഡി​ൽ എ​സ്റ്റേ​റ്റ് ജം​ഗ്ഷ​നി​ലു​ള്ള ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ ത​ട്ട് ചാ​യ​ക്കട കു​ത്തി​ത്തുറ​ന്നു​മാ​ണ് മോ​ഷ​ണം. കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്ത് മൊ​ബൈ​ൽ ക​ട​യി​ൽ നി​ന്നും ഇ​രു​പ്പ​ത്തി​മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​തി​നാ​യി​രം രൂ​പ​യും മോ​ഷ്ടി​ച്ചു.
മൊ​ബൈ​ൽ ക​ട​യു​ടെ സ​മീ​പ​ത്തെ ഹോ​ട്ട​ലു​ട​മ​യാ​ണ് മൊ​ബൈ​ൽ ഷോ​പ്പി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട് ഫൈ​സ​ലി​നെ മോ​ഷ​ണ വി​വ​രം അ​റി​യി​ച്ച​ത്. എ​സ്റ്റേ​റ്റി​ൽ റോ​ഡ​രി​കി​ലു​ള്ള ഷാ​ഹു​ൽ ഹ​മി​ദീ​ന്‍റെ ത​ട്ടു​ക​ട​യി​ൽ നി​ന്നും പണവും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചു.
ഉ​ദ്ദേ​ശം അ​യ്യാ​യി​രം രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ണ​യ തു​ട്ടു​ക​ളാ​ണ് കു​ത്തി​പൊ​ളി​ച്ച് എ​ടു​ത്ത​ത്. രാ​വി​ലെ ഷാ​ഹു​ൽ ഹ​മീ​ദ് ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്ത് ക​ട​യ്ക്ക് സ​മീ​പ​ത്ത് നി​ന്നും പൂ​ട്ട് പൊ​ളി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന ക​ന്പി​പാ​ര​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
മൊ​ബൈ​ൽ ക​ട​യു​ടെ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്നും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
നേ​മം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​ക​ട​ക​ളി​ലും ഫിം​ഗ​ർ പ്രി​ന്‍റ് വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു.