വോ​ട്ടിം​ഗ് മെ​ഷീ​ൻ ക​മ്മീ​ഷ​നിം​ഗ് പൂ​ർ​ത്തി​യാ​യി
Tuesday, October 15, 2019 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ബാ​ല​റ്റ് പ​തി​ക്കു​ന്ന പ്ര​ക്രി​യ ക​മ്മീ​ഷ​നിം​ഗ് പൂ​ർ​ത്തി​യാ​യി.
168 ബൂ​ത്തു​ക​ളി​ലും ഉ​പ​യോ​ഗി​ക്കാ​നു​ള്ള മെ​ഷീ​നു​ക​ളി​ൽ ബാ​ല​റ്റ് പ​തി​ച്ച​ശേ​ഷം പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി. ഇ​വ 20ന് ​പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റും.
മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണ​വും വോ​ട്ടെ​ണ്ണ​ലും ന​ട​ക്കു​ന്ന പ​ട്ടം സെ​ന്‍റ്മേ​രീ​സി​ൽ സു​ശ​ക്ത​മാ​യ സു​ര​ക്ഷാ സം​വി​ധാ​നം പോ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര​പോ​ലീ​സ്, ആം​ഡ് ബ​റ്റാ​ലി​യ​ൻ, കേ​ര​ള​പോ​ലീ​സ് എ​ന്നി​വ​യു​ടെ ത്രി​ത​ല സു​ര​ക്ഷാ സം​വി​ധാ​നം ഇ​വി​ടു​ണ്ട്.
മ​ണ്ഡ​ല​ത്തി​ലെ 48 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളി​ൽ 37 എ​ണ്ണ​ത്തി​ൽ വെ​ബ്കാ​സ്റ്റിം​ഗ് ന​ട​ത്തും. 11 എ​ണ്ണ​ത്തി​ൽ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ നി​യോ​ഗി​ക്കും.
പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം 16 മു​ത​ൽ 18 വ​രെ ന​ട​ക്കും. ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, വെ​ള്ള​യ​മ്പ​ല​ത്തെ പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ഹാ​ൾ, ഫോ​റ​സ്റ്റ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലെ വ​ന​ശ്രീ ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം.
പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ്ക്വാ​ഡു​ക​ൾ, പൊ​തു​സ്ഥ​ല​ത്തെ നി​യ​മ​വി​രു​ദ്ധ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ആ​ൻ​ഡി ഡീ​ഫെ​യ്സ്മെ​ന്‍റ് ടീം, ​പ​ണം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ കൈ​മാ​റ്റം നി​രീ​ക്ഷി​ക്കു​ന്ന സ​ർ​വ​യ​ല​ൻ​സ് ടീം ​എ​ന്നി​വ മ​ണ്ഡ​ല​ത്തി​ൽ മു​ഴു​വ​ൻ​സ​മ​യ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.