ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യം: ക​ണ്ട​ക്ട​ര്‍ മ​ര​ിച്ചു
Thursday, October 17, 2019 2:02 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​ര​ിച്ചു. കെ​എ​സ്ടി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ത്താം​ക​ല്ല് ക്യ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ സി.​കെ. ജ​യ​ച​ന്ദ്ര​ൻ (55) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​ണ്. ഇ​ന്ന​ലെ കെ​എ​സ്ആ​ർ​ടി​സി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നി​ന്നു​ള്ള കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്രം ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സി​നി​ട​യി​ല്‍ ച​ട​യ​മം​ഗ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ ജ​യ​ച​ന്ദ്ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയി​ൽ എ​ത്തി​ച്ച് ആ​ൻ​ജി​യോ പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​മാ​ക്ക​വെ​യാ​ണ് വീ​ണ്ടും ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​യ​ത്.

മൃ​ത​ദേ​ഹം കെ​എ​സ്ആ​ര്‍​ടി​സി ചീ​ഫ് ഓ​ഫീ​സി​ലും നെ​യ്യാ​റ്റി​ന്‍​ക​ര ‍ഡി​പ്പോ​യി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ചു. വീ​ട്ടു​വ​ള​പ്പി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും അ​ട​ക്കം വ​ന്‍​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. ഷീ​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ അ​ക്ഷ​യ്, ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ അ​ഭി​ഷേ​ക്.