നെ​യ്യാ​റ്റി​ന്‍​ക​ര യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍
Friday, October 18, 2019 1:13 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര മേ​ഖ​ല നി​ല​വി​ല്‍ ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യം നേ​രി​ടു​ക​യാ​ണ്. അ​തേ സ​മ​യം, വ്യാ​പാ​രി​ക​ളോ​ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ പീ​ഡ​നം അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ന്നു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. ജി​എ​സ്ടി വ​കു​പ്പ് പ​ഴ​യ കാ​ല​ത്തെ ക​ണ​ക്കു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ന്നു. ബാ​ധ്യ​ത​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് ക​ണ​ക്ക് ക്ലോ​സ് ചെ​യ്ത വ്യാ​പാ​രി​ക​ള്‍​ക്ക് പോ​ലും വ​ന്‍​തു​ക പി​ഴ​യാ​യി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് വ​ലി​യ ത​ല​വേ​ദ​ന​യാ​ണ് ഇ​വി​ടു​ത്തെ റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ.

ദേ​ശീ​യ​പാ​ത അ​ട​ക്കം പ​ല റോ​ഡു​ക​ളി​ലും കാ​ല്‍​ന​ട യാ​ത്ര പോ​ലും പ​ല​പ്പോ​ഴും ദു​ഷ്ക​ര​മാ​യി​രി​ക്കു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര മേ​ഖ​ല​യി​ലെ മാ​ലി​ന്യ​നി​ക്ഷേ​പ​ങ്ങ​ളാ​ണ് മ​റ്റൊ​രു പ്ര​ശ്നം. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു സ​മീ​പം റ​സി​ഡ​ന്‍​ഷ്യ​ല്‍ ഏ​രി​യ​യി​ല്‍ നി​ന്നും വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യം വ്യാ​പാ​രി​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വാ​ദം. ആ​ലും​മൂ​ട് മു​ത​ല്‍ ടി ​ബി ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള വ​ണ്‍​വേ ഗ​താ​ഗ​ത സം​വി​ധാ​ന​വും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പെ​രു​കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​വും വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 29ന് ​ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ മ​ഞ്ച​ത്ത​ല സു​രേ​ഷ്, ആ​ന്‍റ​ണി അ​ല​ന്‍, ശ്രീ​ധ​ര​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.