വട്ടിയൂർക്കാവ് ഇന്ന് വിധിയെഴുതും
Monday, October 21, 2019 12:46 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​ന​മാ​യ ഇ​ന്ന​ലെ വോ​ട്ടു​റ​പ്പാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​യി​രു​ന്നു വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും. രാ​വി​ലെ മ്യൂ​സി​യ​ത്തി​ലും ക​ന​ക​ക്കു​ന്നി​ലും പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ​ക്കൊ​പ്പം ഓ​ടി​യും ന​ട​ന്നും പി​ന്നീ​ട് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു​മാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന വ​ട്ട വോ​ട്ടു​റ​പ്പി​ക്ക​ൽ. പ്ര​മു​ഖ​രെ സ​ന്ദ​ർ​ശി​ച്ചും വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വോ​ട്ടു തേ​ടി​യും വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം സ്ഥാ​നാ​ർ​ഥി​ക​ളും നേ​താ​ക്ക​ളും നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​നം ഉ​ഷാ​റാ​ക്കി.

കെ. ​മോ​ഹ​ൻ​കു​മാ​ർ
പു​ല​ർ​ച്ചെ മു​ത​ൽ
വോ​ട്ടു തേ​ടി​യി​റ​ങ്ങി

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മോ​ഹ​ൻ​കു​മാ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ വോ​ട്ടു തേ​ടി​യി​റ​ങ്ങി. വ്യ​ക്തി​പ​ര​മാ​യി പ​രി​ച​യ​മു​ള്ള​വ​രേ​യും പ്ര​മു​ഖ​രെ​യും വീ​ടു​ക​ളി​ലെ​ത്തി നേ​രി​ട്ടു ക​ണ്ടു വോ​ട്ട് ഉ​റ​പ്പി​ച്ചു. വാ​ഴോ​ട്ടു​കോ​ണം, വ​ട്ടി​യൂ​ർ​ക്കാ​വ്, നെ​ട്ട​യം, മ​ല​മു​ക​ൾ, മു​ട്ട​ട, മു​ക്കോ​ല, പേ​രൂ​ർ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​യ​ങ്ങ​ളി​ലെ​ത്തി വി​ശ്വാ​സി​ക​ളെ നേ​രി​ട്ടു ക​ണ്ടു വോ​ട്ടു തേ​ടി.
തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് കാ​വ​ല്ലൂ​ർ മ​ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു.
ഉ​ച്ച​യ്ക്ക് 12 ന് ​കു​ട​പ്പ​ന​ക്കു​ന്ന് ഭ​ദ്രാ​കാ​ളീ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ച​ണ്ഡി​കാ യാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു ക​ണ്ടു വോ​ട്ട് ചോ​ദി​ക്കു​ന്ന​തി​നൊ​പ്പം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി വോ​ട്ടു​റ​പ്പാ​ക്കി.രാ​ത്രി​യോ​ടെ പേ​രു​ർ​ക്ക​ട​യി​ലെ യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി ഓ​ഫീ​സി​ലെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം ന​ട​ത്തി മ​ട​ങ്ങി.

ദേ​വാ​ല​യ​ങ്ങ​ളി​ലെ​ത്തി
വി.​കെ. പ്ര​ശാ​ന്ത്

രാ​വി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലെ​ത്തി വോ​ട്ടു​റ​പ്പാ​ക്കി​യാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്തി​ന്‍റെ നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​നം തു​ട​ങ്ങി​യ​ത്.​പാ​ള​യം, ന​ന്ദ​ൻ​കോ​ട്, പ​രു​ത്തി​പ്പാ​റ, വ​ട്ടി​യൂ​ർ​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ഉ​ച്ച​യോ​ടെ മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ 96-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഉ​ച്ച​ക​ഴി​ഞ്ഞു മ​ണ്ഡ​ല​ത്തി​ലെ രാ​ഷ്ട്രീ​യ- സാ​മൂ​ഹി​ക- സാം​സ്കാ​രി​ക- ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രെ​യെ​ല്ലാം പ്ര​ശാ​ന്ത് സ​ന്ദ​ർ​ശി​ച്ചു. വൈ​കു​ന്നേ​രം സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും ബൂ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ അ​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ക​ണ്ടു തെ​ര​ഞ്ഞ​ടു​പ്പു മു​ന്നൊ​രു​ക്കം ച​ർ​ച്ച ചെ​യ്തു.

തു​ലാ​ഭാ​രം ന​ട​ത്തി
എ​സ്. സു​രേ​ഷ്

പു​ല​ർ​ച്ചെ മ്യൂ​സി​യ​ത്തേ​യും ക​ന​ക​ക്കു​ന്നി​ലേ​യും പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ​ക്കൊ​പ്പം ഓ​ടി​യും ന​ട​ന്നും വോ​ട്ട് ഉ​റ​പ്പാ​ക്കി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​സ്. സു​രേ​ഷ് നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​ന​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. പി​ന്നീ​ടു ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്തി​യും വോ​ട്ട​ർ​മാ​രെ ക​ണ്ടും വോ​ട്ട് ഉ​റ​പ്പാ​ക്കി. ഉ​ദി​യ​ന്നൂ​ർ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം ക​ദ​ളി പ​ഴം​കൊ​ണ്ടു തു​ലാ​ഭാ​രം ന​ട​ത്തി. തു​ട​ർ​ന്ന് ക​രി​ക്ക​കം ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​വും വ​ഴി​പാ​ടും ന​ട​ത്തി. നെ​ട്ട​യം, വാ​ഴോ​ട്ടു​കോ​ണം മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളി​ൽ ദ​ർ​ശ​ന​വും ന​ട​ത്തി.